ജനറല്‍ കോച്ചുകള്‍ ഇനി ഒരുഭാഗത്ത് മാത്രം; പുതിയ മാര്‍ഗനിര്‍ദേശവുമായി ദക്ഷിണ റെയില്‍വേ

ജനറല്‍ കോച്ചുകള്‍ ഇനി ഒരുഭാഗത്ത് മാത്രം; പുതിയ മാര്‍ഗനിര്‍ദേശവുമായി ദക്ഷിണ റെയില്‍വേ

കൊച്ചി: ദക്ഷിണ റെയില്‍വേയില്‍ ജനറല്‍ കോച്ചുകളെല്ലാം ഒരുഭാഗത്തു മാത്രമായി ക്രമീകരിക്കാന്‍ തീരുമാനം. ലോക്ഡൗണിനെത്തുടര്‍ന്ന് റദ്ദാക്കിയ 42 എക്‌സ്പ്രസ്-സൂപ്പര്‍ഫാസ്റ്റ് വണ്ടികളുടെ ജനറല്‍ കോച്ചുകളാണ് ഒരുഭാഗത്തേക്കു മാറ്റുന്നത്. സര്‍വീസ് വീണ്ടും തുടങ്ങും മുമ്പ് ക്രമീകരണം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. ഇതിനുശേഷം ബാക്കി വണ്ടികളിലെയും ജനറല്‍ കോച്ചുകള്‍ സമാനമായി മാറ്റുമെന്നാണു സൂചന.

ദക്ഷിണറെയില്‍വേക്കു കീഴില്‍ രാത്രിയിലും ഓടുന്ന വണ്ടികളിലാണ് പുതിയരീതി നടപ്പാക്കുന്നത്. മലബാര്‍, അമൃത, രാജ്യറാണി, ഗുരുവായൂര്‍, പാലരുവി, കോര്‍ബ തീവണ്ടികളുള്‍പ്പെടെ ഇനി സര്‍വീസ് തുടങ്ങുക ഇങ്ങനെയായിരിക്കും. വണ്ടി ഏതു ഡിവിഷന്റെ കീഴിലാണോ ആ ഡിവിഷനില്‍ നിന്നു പുറപ്പെടുമ്പോള്‍ പിന്‍ഭാഗത്തായിരിക്കും ജനറല്‍ കോച്ചുകളുണ്ടാവുക. തിരികെയെത്തുമ്പോള്‍ ഇവ മുന്‍ഭാഗത്തായിരിക്കും. മാറ്റത്തിനുള്ള കാരണങ്ങള്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.