തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗം പി.സി വിഷ്ണുനാഥാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയാകും.
നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. സി.പി.എം അംഗം എം.ബി. രാജേഷാണ് ഭരണ കക്ഷിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇന്ന് ഉച്ചക്ക് 12 മണിവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പി.സി. വിഷ്ണുനാഥ് കുണ്ടറയില്‍ നിന്ന് മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെയും എം.ബി. രാജേഷ് തൃത്താലയില്‍ നിന്ന് വി.ടി. ബല്‍റാമിനെയും പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
പ്രതിപക്ഷ നിരയിലെ 41 എം.എല്‍.എമാര്‍ എല്ലാവരും വോട്ടു ചെയ്യാനെത്തിയാലും സ്പീക്കര്‍ സ്ഥാനത്തേക്ക് എം.ബി.രാജേഷ് തന്നെ ജയിക്കുമെന്നറിയാമെങ്കിലും സഭാതലത്തില്‍ ഭരണപക്ഷത്തിന് ഏകപക്ഷീയമായ ജയം നല്‍കാന്‍ പ്രതിപക്ഷം ഉറച്ചിട്ടില്ലെന്നതിന് തെളിവാണ് പി.സി വിഷ്ണുനാഥിന്റെ സ്ഥാനാര്‍ഥിത്വം. കുണ്ടറയില്‍ ഏറെ ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനും ശേഷം മന്ത്രി മെഴ്സിക്കുട്ടിയമ്മയ്ക്കെതിരെ വന്ന യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു വിഷ്ണുനാഥ്. അട്ടിമറി വിജയത്തിലൂടെ എം.എല്‍.എ ആവുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.