മക്കളെ ഭിക്ഷാടനത്തിന് അയച്ചു; മൂന്ന് വനിതകള്‍ക്ക് ആറുമാസത്തെ ജയില്‍ ശിക്ഷ വിധിച്ച് ദുബായ് കോടതി

മക്കളെ ഭിക്ഷാടനത്തിന് അയച്ചു; മൂന്ന് വനിതകള്‍ക്ക്  ആറുമാസത്തെ ജയില്‍ ശിക്ഷ വിധിച്ച് ദുബായ് കോടതി

ദുബായ്: മക്കളെ ഭിക്ഷാടനത്തിന് അയച്ച മൂന്ന് യുവതികള്‍ക്ക് ആറുമാസത്തെ തടവും 5000 ദി‍ർഹം പിഴയും ശിക്ഷ വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി. അറബ് വംശജരായ യുവതികളെ സ്വരാജ്യത്തേക്ക് നാടുകടത്തുകയും ചെയ്യും. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാപാരകേന്ദ്രത്തിനടുത്ത് നിന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തത്.

എട്ടുവയസുളള ബാലന്‍ വഴിയാത്രാക്കാരോട് ഭിക്ഷയാചിക്കുന്നതായുളള വിവരമാണ് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയേയും മറ്റ് രണ്ട് സ്ത്രീകളെയും കുട്ടികളേയും കണ്ടെത്തിയത്. ഭിക്ഷാടനം യുഎഇയില്‍ കുറ്റകരമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.