തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലോക്ക് ഫംഗസ് ( മ്യൂക്കോര്‍മൈക്കോസിസ്) ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 44 പേര്‍ക്കാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. നിലവില്‍ 35 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. രോഗം മൂലം ഒമ്പത് പേര്‍ മരിച്ചു.
കൂടുതല്‍ ഫംഗസ് ബാധ സ്ഥിരീകരിച്ചത് മലപ്പുറത്താണ്. 11 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് - 6, തൃശൂര്‍ -5, പാലക്കാട് - 5, എറണാകുളം - 4, തിരുവനന്തപുരം- 3, കൊല്ലം-2, പത്തനംതിട്ട - 2, കോട്ടയം -2, കണ്ണൂരില്‍ ഒന്ന് എന്നിങ്ങനെയാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.
രോഗം കൂടുതല്‍ അവയവങ്ങളിലേക്ക് ബാധിക്കാതിരിക്കാന്‍ നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുക എന്നതാണ് പ്രധാനം. ഇതിനായി ആന്റിഫംഗല്‍ മരുന്നായ ആംഫോടെറിസിന്‍ ബി എന്ന മരുന്നാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് സംസ്ഥാനത്ത് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പല ജില്ലകളിലും മരുന്ന് കിട്ടാനില്ല. പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഫംഗസ് ബാധ ഗുരുതരമാകുന്നത്. ഇത്തരം രോഗികളെ പ്രത്യേകം ശ്രദ്ധിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.