തിരുവനന്തപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചു

 തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിട്ട്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഐസിഎംആര്‍ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ ധാരണയായെന്നും മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു.

മൂന്ന് വര്‍ഷം കൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യമായത്. ആദ്യഘട്ടത്തില്‍ കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഗവേഷണവും നടത്തും. ജെല്‍ ഡോക്യുമെന്‍റേഷൻ സംവിധാനം, ബയോ സേഫ്റ്റി ലെവൽ കാബിനറ്റ്സ്, കാര്‍ബണ്‍ ഡയോക്സൈഡ് ഇൻകുബേറ്റര്‍, നാനോ ഫോട്ടോ മീറ്റര്‍ അടക്കം ഈ ഘട്ടത്തില്‍ തയാറാണ്.

ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായി ഡോ.അഖില്‍ സി ബാനര്‍ജി ചുമതലയേറ്റെടുത്തു. ശാസ്ത്രജ്ഞര്‍ ഉള്‍പ്പടെ 18 തസ്തികകള്‍ക്ക് ആ്യഘട്ടത്തില്‍ അനുമതി നല്‍കി. എട്ട് വിഭാഗങ്ങളിലായി 160 ലധികം വിദഗ്ധരെ നിയമിക്കും. മുഖ്യഉപദേശകനായ ഡോ. വില്യംഹാളിന്റെ നിർദ്ദേശാനുസരണമാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.