ലക്ഷദ്വീപിനെ സംബന്ധിച്ച് നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണം: കെ സുരേന്ദ്രന്‍

ലക്ഷദ്വീപിനെ സംബന്ധിച്ച് നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ ചിലര്‍ ലക്ഷദ്വീപിനെ സംബന്ധിച്ച് നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഇതിന് വേണ്ടിയാണ്. 

ദ്വീപിലെ ചില ജനവാസമില്ലാത്ത സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളും മയക്കുമരുന്നു കടത്തും നടക്കുന്നുണ്ടെന്ന വാർത്തവന്നിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ അനുവദിക്കില്ല. ഇതെല്ലാം ഒരു മതവിഭാഗത്തിന് എതിരാണെന്നു വരുത്തിത്തീർക്കാനാണ് കേരളത്തിലെ ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
കവരത്തി വിമാനത്താവളത്തിന്റെ വികാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെ തുരങ്കംവെക്കുകകയാണ് ഇവരുടെ ലക്ഷ്യം. 

കവരത്തി വിമാനത്താവളത്തിന്റെ വികസനം യാഥാര്‍ത്ഥ്യമാവുന്നതോടെ ലക്ഷദ്വീപിന്റെ മുഖച്ഛായ മാറും. ദ്വീപിനെ രാജ്യാന്തര നിലവാരമുള്ള  വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വര്‍ഗീയ ലക്ഷ്യത്തോടെ അസത്യം പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം ലക്ഷദ്വീപിന്റെ വികസനമുരടിപ്പാണ്.

ഗുജറാത്തുകാരനാണെന്ന ഒറ്റ കാരണത്താലാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ചിലര്‍ എതിര്‍ക്കുന്നത്. കേരളത്തിലിരുന്ന് വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വേണ്ടി ചിലര്‍ ലക്ഷദ്വീപിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.