കൂടത്തായി കേസ്: ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൂടത്തായി കേസ്: ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിലെ അന്നമ്മ തോമസ് വധക്കേസിൽ പ്രതി ജോളി ജോസഫ് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാൻ കഴിയില്ല.

ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസ്, റോയിയുടെ മാതാപിതാക്കളായ പൊന്നാമറ്റം അന്നമ്മ, തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, ഭാര്യ സിലി, മകൻ ആൽഫൈൻ എന്നിവരെ ഭക്ഷണത്തിൽ സൈനൈഡ് നൽകി കൊലപ്പെടുത്തിയതാണ് ജോളിക്കെതിരെയുള്ള കേസ്. സഹോദരൻ നൽകിയ പരാതിയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.  തുടർന്ന് 2019 ഒക്ടോബർ 5ന് ജോളിയെ അറസ്റ്റ് ചെയ്തിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.