ന്യൂഡൽഹി: ടിആർപി തട്ടിപ്പ് വിവാദങ്ങളെ തുടർന്ന് ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് അടുത്ത മൂന്ന് മാസത്തേക്ക് നിർത്തി വയ്ക്കുന്നതായി റേറ്റിംഗ് ഏജൻസിയായ ബാർക്ക് (ബ്രോഡ്കാസ്റ്റിംഗ് ഓഡിയൻസ് റിസർച്ച് കൗൺസിൽ) അറിയിച്ചു.
ടിആർപി കൃത്രിമവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബാർക്ക് റേറ്റിംഗിന് ഉപയോഗപ്പെടുത്തുന്ന സംവിധാനങ്ങൾ സമ്പൂർണ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇംഗ്ലീഷ് ന്യൂസ് ചാനലുകളുടേയും, ഹിന്ദി മറ്റു പ്രാദേശിക ഭാഷകൾ, ബിസിനസ് മാധ്യമങ്ങൾ എന്നിവയുടെയെല്ലാം റേറ്റിംഗ് സംവിധാനം കർശനമായി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തേക്ക് റിപ്പോട്ടുകൾ പബ്ലിഷ് ചെയ്യുകയില്ലെന്ന് ബാർക്ക് പുറത്തു വിട്ട പ്രസ്താവനയിൽ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.