പരീക്ഷയെഴുതാന്‍ കഴിയാത്ത പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ടെലിഫോണിക് അസസ്മെന്റ് നടത്താമെന്ന് സി.ബി.എസ്.ഇ

പരീക്ഷയെഴുതാന്‍ കഴിയാത്ത പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ടെലിഫോണിക് അസസ്മെന്റ് നടത്താമെന്ന് സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: വര്‍ഷം മുഴുവനും ഒരു പരീക്ഷയിലും പങ്കെടുക്കാന്‍ കഴിയാത്ത പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ടെലിഫോണിക് അസസ്‌മെന്റ് നടത്താന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ) സ്‌കൂളുകള്‍ക്ക് അനുവാദം നല്‍കി.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിനായി മുമ്പെഴുതിയ പരീക്ഷകളുടേയും അസൈന്‍മെന്റുകളുടേയും മാര്‍ക്കുകള്‍ അപ്ലോഡ് ചെയ്യാന്‍ സ്‌കൂളുകളോട് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

ഈ സാഹചര്യത്തിലാണ് പരീക്ഷയൊന്നും എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കായി ടെലിഫോണിക് അസസ്‌മെന്റ് നടത്താന്‍ സ്‌കൂളുകള്‍ക്ക് അനുമതി ലഭിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.