സുബോധ് കുമാര്‍ ജയ്‌സ്വാള്‍ പുതിയ സിബിഐ ഡയറക്ടര്‍

സുബോധ് കുമാര്‍ ജയ്‌സ്വാള്‍ പുതിയ സിബിഐ ഡയറക്ടര്‍

ന്യൂഡല്‍ഹി: സിബിഐയുടെ പുതിയ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്‌സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. ലോക്‌സഭാ പ്രതിപക്ഷനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, ചീഫ് ജസ്റ്റിസ് എന്‍.വി. രമണ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. രണ്ട് വര്‍ഷത്തേയ്ക്കാണ് നിയമനം.

1985 ബാച്ചിലെ മഹാരാഷ്ട്ര കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍ ജയ്‌സ്വാള്‍. ഇപ്പോള്‍ സി.ഐ.എസ്.എഫ്. മേധാവിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. മുംബൈ പോലീസ് കമ്മീഷണര്‍, മഹാരാഷ്ട്ര ഡിജിപി എന്നീ പദവികള്‍ നേരത്തെ വഹിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) എന്നിവയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.