കർഷക സമരം ആറാം മാസത്തിലേക്ക്; ഇന്ന് സമരഭൂമികളില്‍ കരിദിനമായി ആചരിക്കും

കർഷക സമരം ആറാം മാസത്തിലേക്ക്; ഇന്ന് സമരഭൂമികളില്‍ കരിദിനമായി ആചരിക്കും

ന്യൂഡൽഹി: സർക്കാർ ഏർപ്പെടുത്തിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഡൽഹി അതിര്‍ത്തികളില്‍ നടത്തുന്ന സമരം ആറാം മാസത്തിലേക്ക്. ഇന്ന് സമരഭൂമികളില്‍ കര്‍ഷകര്‍ കരിദിനമായി ആചരിക്കും. ട്രാക്ടറുകളും വീടുകളിലും കറുത്തകൊടികള്‍ ഉയര്‍ത്തി പ്രതിഷേധിക്കും.

പ്രതിഷേധപരിപാടികളുടെ ഭാഗമായി സിംഘു ഉള്‍പ്പെടെയുള്ള സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിക്കും. സമരത്തിന് പിന്തുണ നല്‍കുന്നവര്‍ എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആഭ്യര്‍ത്ഥിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഡൽഹി അതിര്‍ത്തികളില്‍ യാതൊരു തരത്തിലുമുള്ള കൂട്ടായ്മകള്‍ക്ക് അനുവാദം നല്‍കിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ആരെങ്കിലും ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. കരിദിനമാചരിക്കുമെന്ന കര്‍ഷക സംഘടനകളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഡൽഹി പൊലീസിന്റെ അറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.