തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്തതിലെ പിഴവ് മൂലം ദേവികുളം എംഎല്‍എ എ.രാജയ്ക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരും. തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന ഇടുക്കി ജില്ലയിലെ ദേവികുളത്തു നിന്നുള്ള എംഎല്‍എ ആയ രാജ തമിഴിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
എന്നാല്‍ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ രാജ പറഞ്ഞിരുന്നില്ല. നിയമ വകുപ്പ് തര്‍ജിമ ചെയ്പ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്തായാലും സ്പീക്കറുടെ ചേംബറില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുകയാണ് രാജ. തമിഴിലുളള രാജയുടെ സത്യപ്രതിജ്ഞ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാലു ഭാഷകളിലാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ എംഎല്‍എമാര്‍ സത്യവാചകം ചൊല്ലിയത്. ദൈവനാമത്തില്‍ 43 പേരും അള്ളാഹുവിന്റെ നാമത്തില്‍ 13 പേരും സഗൗരവം 80 പേരുമാണ് പ്രതിജ്ഞയെടുത്തത്.
മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫാണ് കന്നട ഭാഷയില്‍ സത്യവാചകം ചൊല്ലിയത്. പാലാ എംഎല്‍എ മാണി സി കാപ്പനും മുവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനും ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ ചൊല്ലിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.