ദിസ്പുര്‍: അസം അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളി ഡ്രൈവര്‍മാരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ സ്വദേശി നജീബ് ആണ് മരിച്ചത്. 48 വയസായിരുന്നു. അസം-പശ്ചിമ ബംഗാള്‍ അതിര്‍ത്തിയായ അലിപൂരില്‍ വച്ചായിരുന്നു മരണം.
കഴിഞ്ഞ ദിവസം അസമിലേക്ക് അന്യസംസ്ഥാ തൊഴിലാളികളെയും കൊണ്ടുപോയ കേരള ബസുകള്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന് അസം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഏജന്റുമാര്‍ കബളിപ്പിച്ചതിനാല്‍ 400ഓളം ബസുകളാണ് കുടുങ്ങിക്കിടക്കുന്നത്. പത്ത് ദിവസം സമയം നല്‍കിയ സര്‍ക്കാര്‍, അല്ലെങ്കില്‍ ബസുകള്‍ സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
ഡീസലടിക്കാനുള്ള പണം പോലും കൈയിലില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞിരുന്നു. കണ്ണൂര്‍, കോഴിക്കോട്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകളാണ് കൂടുതലും. തങ്ങളുടെ കൈയില്‍ ഭക്ഷണത്തിന് പോലും പണമില്ലെന്നും തൊഴിലാളികള്‍ വ്യക്തമാക്കിയിരുന്നു. അടിന്തരമായി സര്‍ക്കാരും ഗതാഗത വകുപ്പും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. 20ല്‍ അധികം ദിവസമായി ബസുകള്‍ അസമില്‍ കുടുങ്ങിക്കിടക്കുകയാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.