'ബാലന്‍പിള്ള സിറ്റി' ഇനി പേര് മാത്രം; ബാലന്‍പിള്ള ഓര്‍മ്മയായി

'ബാലന്‍പിള്ള സിറ്റി' ഇനി പേര് മാത്രം; ബാലന്‍പിള്ള ഓര്‍മ്മയായി

ഇടുക്കി: ഇടുക്കിയിലെ അറിയപ്പെടുന്ന 'സിറ്റി'യാണ് 'ബാലന്‍പിള്ള സിറ്റി'. ഈ സിറ്റിയുടെ പേരിലെ ബാലന്‍പിള്ള ഓര്‍മയായി. ആലപ്പുഴ പാതിരിപ്പള്ളിയിലെ മകള്‍ ഗീതയുടെ വീട്ടില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 96-കാരനായ കൊല്ലംപറമ്പില്‍ ബാലന്‍പിള്ള അന്ത്യനിമിഷങ്ങള്‍ ആലപ്പുഴയില്‍ ആയിരുന്നു.

കുടിയേറ്റക്കാലത്ത് ഇദ്ദേഹം രാമക്കല്‍മേടിന് സമീപം ചായക്കട നടത്തിയിരുന്നു. തമിഴ്‌നാട്-കേരള അതിര്‍ത്തി പ്രദേശമാണ് പിന്നീടാ ബാലന്‍പിള്ള സിറ്റിയായത്. ഇവിടത്തെ എസ്.എച്ച്.ഹൈസ്‌കൂളിന്റെ എതിര്‍വശത്തായിരുന്നു ബാലന്‍പിള്ളയുടെ ചായക്കട. ലാല്‍ജോസ് സംവിധാനം ചെയ്ത 'എല്‍സമ്മ എന്ന ആണ്‍കുട്ടി' എന്ന സിനിമയിലൂടെ ഈ സിറ്റിയേയും ബാലന്‍പിള്ളയേയും മലയാളികള്‍ക്ക് സുപരിചിതമാണ്. സത്യനും പ്രേം നസീറുമടക്കം പല ചലച്ചിത്രതാരങ്ങളുടെയും ഇഷ്ട തുന്നല്‍ക്കാരനുമായിരുന്നു ബാലന്‍പിള്ള. അദ്ദേഹം ആലപ്പുഴയിലേക്ക് തിരികെ എത്തിയിട്ട് നാലുപതിറ്റാണ്ട് കഴിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.