തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് സംഘത്തിന് തൃശൂരില്‍ താമസ സൗകര്യമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കി.
ഏപ്രില്‍ രണ്ടിന് വൈകിട്ട് ഏഴിനാണ് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമില്‍ 215, 216 നമ്പര്‍ മുറികള്‍ ബുക്ക് ചെയ്തത്. 215ല്‍ ധര്‍മ്മരാജനും 216ല്‍ ഷം ജീറും റഷീദും താമസിച്ചു. പണം കൊണ്ടുവന്നത് മാരുതി എര്‍ടിഗ കാറില്‍ ആണ്. ധര്‍മ്മരാജന്‍ വന്നത് ജീവനക്കാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടല്‍ രേഖകളും സിസിടിവിയും കണ്ടെടുത്തു.ധര്‍മരാജനേയും ഡ്രൈവര്‍ ഷംജീറിനേയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൊലീസ് ക്ലബില്‍ ഹാജരാകാന്‍ ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസില്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേഷ്, സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരെ വൈകാതെ ചോദ്യം ചെയ്യും. ഇതിനായി ഇരുവര്‍ക്കും നോട്ടീസ് നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
ഇന്നലെ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി.കര്‍ത്തയെ ആലപ്പുഴയില്‍ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ മൊഴികളുടെയും ഫോണ്‍ രേഖകളുടെയും അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കളിലേക്ക് അന്വേഷണം എത്തുന്നത്. എന്നാല്‍ കുഴല്‍പ്പണ കേസുമായി ബിജെപിക്ക് ബന്ധമില്ലെന്ന നിലപാടാണ് തുടക്കം മുതല്‍ നേതാക്കള്‍ സ്വീകരിച്ചു വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.