സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: പത്ത് പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: പത്ത് പ്രതികള്‍ക്ക് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം. കൊ​ച്ചി​യി​ലെ എ​ന്‍​ഐ​എ കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മൂന്നുപേര്‍ക്ക് ജാമ്യമില്ല. മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, ഷറഫുദ്ദീന്‍ എന്നിവര്‍ക്കാണ് ജാമ്യമില്ലാത്തത്. ക​ള്ള​ക്ക​ട​ത്തി​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന​തി​ന് പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട​വ​ര്‍​ക്കാ​ണ് ജാ​മ്യം കി​ട്ടി​യ​ത്.

യു​എ​പി​എ ചു​മ​ത്തി​യ കേ​സി​ലെ 8, 9, 19, 24, 21, 23, 26, 27,22 16 പ്ര​തി​ക​ളാ​യ സെ​യ്ത​ല​വി, പി.​ടി അ​ബ്ദു, അം​ജ​ദ​ലി, അ​ബ്ദു​ല്‍ ഹ​മീ​ദ്, ജി​ഫ്‌​സ​ല്‍, മു​ഹ​മ്മ​ദ് അ​ബു ഷ​മീം, മു​ഷ​ഫ, അ​ബ്ദു​ല്‍ അ​സീ​സ്, അ​ബൂ​ബ​ക്ക​ര്‍, മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍ എ​ന്നി​വ​രാ​ണ് ജാ​മ്യം ല​ഭി​ച്ച പ്ര​തി​ക​ള്‍. ഉപാധികളോടെയാണ് ജാമ്യം. പാ​സ്‌​പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ കെട്ടിവയ്ക്കണം.

അതേസമയം സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷും, സരിതും എൻഐഎ കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചിരുന്നു. കൊഫെ പോസെ കേസിൽ ഒരു വർഷം കരുതൽ തടങ്കലിന് നിർദ്ദേശിച്ചതിനാലാണ് ഹർജി പിൻവലിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.