സ്വയം ചോദ്യമുണ്ടാക്കി ഉത്തരമെഴുതാം: ചര്‍ച്ചയായി ഐഐടി ഗോവയുടെ ചോദ്യപേപ്പര്‍

സ്വയം ചോദ്യമുണ്ടാക്കി ഉത്തരമെഴുതാം: ചര്‍ച്ചയായി ഐഐടി ഗോവയുടെ ചോദ്യപേപ്പര്‍

പനാജി: സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായി ഐഐടി ഗോവയുടെ ചോദ്യപേപ്പര്‍. വിദ്യാര്‍ത്ഥികളോട് സ്വയം ചോദ്യമുണ്ടാക്കി ഉത്തരമെഴുതാന്‍ ആവശ്യപ്പെട്ടുള്ള ചോദ്യപേപ്പാറാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. 70 മാര്‍ക്കിനുള്ള ചോദ്യപേപ്പറില്‍ രണ്ട് ചോദ്യം മാത്രമാണുണ്ടായിരുന്നത്. ആദ്യത്തെ ചോദ്യത്തിന് നാല്‍പത് മാര്‍ക്കാണ് ഉള്ളത്. രണ്ടാമത്തെ ചോദ്യത്തിന് 30 മാര്‍ക്കും. ഇതിലാണ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്ത് സമാന രീതിയിലുള്ള ചോദ്യങ്ങള്‍ കണ്ടെത്തിയാല്‍ അത് മാര്‍ക്കിനെ ബാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മെയ് 11ന് നടന്ന രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളുടെ പരീക്ഷയിലാണ് ഈ ചോദ്യമുള്ളത്. ആദ്യത്തെ ചോദ്യത്തില്‍ ലഭ്യമാക്കിയിട്ടുള്ള പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തില്‍ കോഴ്സിനേക്കുറിച്ച് പരീക്ഷാര്‍ത്ഥിക്ക് എന്താണ് മനസിലായതെന്ന് വിശദമാക്കാനാണ് ആവശ്യപ്പെട്ടത്.

സമൂഹമാദ്ധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് ഈ വൈറല്‍ ചോദ്യ പേപ്പറിന് ലഭിക്കുന്നത്. വിദ്യാര്‍ഥികളുടെ കഴിവ് മനസിലാക്കാനുള്ള മാര്‍ഗമാണ് ഇതെന്ന് ചിലര്‍ വാദിക്കുമ്പോള്‍ മറ്റു ചിലര്‍ ചോദ്യപ്പേപ്പറിനെ രൂക്ഷമായ വിമര്‍ശിക്കുകും ചെയ്യുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ചോദ്യപേപ്പര്‍ പരിശോധിക്കുമെന്നും ഐഐടി ഗോവ ഡയറക്ടര്‍ പ്രൊഫസര്‍ ബി കെ മിശ്ര അറിയിച്ചു. സംഭവത്തില്‍ കോളേജിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡയറക്ടര്‍ വ്യക്തമാക്കി. സെനറ്റ് കമ്മിറ്റി ചോദ്യപേപ്പര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.