മുംബൈ: ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍ മൈക്കോസിസ് ബാധക്കുള്ള ഇന്‍ജക്ഷനുകള്‍ ഇന്ത്യ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെനറ്റിക് ലൈഫ് സയന്‍സസ് ആണ് ബ്ലാക് ഫംഗസ് ബാധക്കുള്ള ഇന്‍ജക്ഷനായ ആംഫോടെറിസിന്‍ ബി ഉത്പദിപ്പിക്കാന്‍ തുടങ്ങിയത്.
കോവിഡാനന്തര രോഗമായി ഇന്ത്യയില്‍ കണ്ടുവരുന്ന മ്യൂക്കര്‍ മൈക്കോസിസിന് ഫലപ്രദമായ മരുന്നുകള്‍ ലഭിക്കാത്തതിനാല്‍ വലിയ ബുദ്ധിമുട്ടാണ് രാജ്യം നേരിട്ടിരുന്നത്. മരുന്നുകളുടെ ക്ഷാമം മൂലം ഇന്ത്യയില്‍ വളരെയധികം മരണങ്ങളും സംഭവിച്ചിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫിസാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്ത് ഒരു കമ്പനി മാത്രമാണ് ബ്ലാക്ക് ഫംഗസിനുള്ള ഇന്‍ജക്ഷന്‍ ഉത്പാദിപ്പിക്കുന്നത്.
ഇന്‍ജക്ഷന്‍ ഒരു ഡോസിന് 1200 രൂപ വില വരും. തിങ്കളാഴ്ച മുതല്‍ മരുന്ന് വിതരണം ചെയ്യാനാകുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ ബ്ലാക്ക് ഫംഗസിന് ആവശ്യമായ മരുന്ന് എത്രയും വേഗം എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിനോടകം നിര്‍ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്.
അമേരിക്കന്‍ സഹായത്തോടെ മരുന്നുകള്‍ ഇന്ത്യയിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മ്യൂക്കര്‍ മൈക്കോസിസ് എന്ന ഫംഗസ് ബാധ കോവിഡ് രോഗികളിലും അനിയന്ത്രിതമായ അളവില്‍ പ്രമേഹം ഉള്ളവരിലും ദീര്‍ഘകാലം ഐ.സി.യുവില്‍ കഴിഞ്ഞവരിലുമാണ് സാധാരണയായി കണ്ടുവരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.