കോവിഡ്: പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു; 20 ശതമാനം വരെ വര്‍ധനവ്

കോവിഡ്: പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു; 20 ശതമാനം വരെ വര്‍ധനവ്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി നിശ്ചയിച്ചു. വിവിധ ഇനങ്ങൾക്ക് 20 ശതമാനം വരെ വില വർധിപ്പിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്. 273 രൂപയായിരുന്ന പി.പി.ഇ. കിറ്റിന്റെ ഇനി മുതൽ 328 രൂപയാക്കി.

ഫിംഗർടിപ്പ് പൾസ് ഓക്സിമീറ്ററിന് 1500 രൂപയിൽ നിന്ന് 1800 രൂപയായി ഉയർത്തി.
22 രൂപയായിരുന്ന എൻ-95 മാസ്കിന്റെ പുതുക്കിയ വില 26 രൂപയാണ്. മൂന്ന് ലെയർ മാസ്കിന്റെ വില മൂന്നിൽനിന്ന് അഞ്ചുരൂപയാക്കി.

സർജിക്കൽ ഗൗണിന്റെ വില 65-ൽനിന്ന് 78 ആയി. പരിശോധനാഗ്ലൗസ്-ഏഴുരൂപ, സ്റ്റിറൈൽ ഗ്ലൗസ്-18 രൂപ, എൻ.ആർ.ബി. മാസ്ക്-96, ഓക്സിജൻ മാസ്ക്-65, ഫ്ളോമീറ്റർ-1824 എന്നിങ്ങനെയാണ് ഇനി വില.

ഫെയിസ് ഷീൽഡിന് 25 രൂപയും ഏപ്രൺ 14 രൂപയുമാണ് പുതിയ വില. 192 രൂപയായിരുന്ന 500 മില്ലി ഹാൻഡ് സാനിറ്റൈസറിന് പുതുക്കിയ വില 230 രൂപയാണ്. 200 മില്ലിക്ക്-118, 100 മില്ലിക്ക് -66 എന്നിങ്ങനെയാവും ഇനി പുതുക്കിയ വില.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.