വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ഡോ ഗിരേലി ഇന്ത്യയിലെത്തി

വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ഡോ ഗിരേലി ഇന്ത്യയിലെത്തി

ന്യുഡല്‍ഹി: ഇന്ത്യയുടെയും നേപ്പാളിന്റെയും പുതിയ വത്തിക്കാര്‍ സ്ഥാനപതിയായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ഗിരേലി ഇന്ത്യയിലെത്തി. ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ അദ്ദേഹത്തെ ഡല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, മോണ്‍സിഞ്ഞോര്‍ റോബര്‍ട്ട് മര്‍ഫി (ചാര്‍ജ് ഡി അഫയേഴ്‌സ്), മോണ്‍സിഞ്ഞോര്‍ ഗബ്രിയേല്‍ പെസ് (നുണ്‍ഷിയോ ഫസ്റ്റ് സെക്രട്ടറി),
സി.ബി.സി.ഐ. ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജെര്‍വിസ് ഡിസൂസ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.

ഇന്ത്യയുടെ വത്തിക്കാര്‍ സ്ഥാനപതിയായി ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ഗിരേലിയെ കഴിഞ്ഞ മാര്‍ച്ച് 13-നാണ് ഫ്രാന്‍സിസ് പാപ്പാ നിയമിച്ചത്. നേരത്തെ ഇസ്രായേലിന്റെയും സൈപ്രസിന്റെയും വത്തിക്കാന്‍ സ്ഥാനപതിയായി സേവനമുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.