തിരുവനന്തപുരം: സുധാകരനെ വിളിക്കൂ... കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യങ്ങളും ബാനറുകളുമായി കെപിസിസി ആസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധം ശ്രദ്ധയില്‍ പെട്ട സുധാകരന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഇടപെട്ട് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കെ.സുധാകരന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ സുരേന്ദ്രന്‍ ഇടപെട്ടത്. അദ്ദേഹവും മറ്റ് സ്റ്റാഫ് അംഗങ്ങളും ചേര്‍ന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അതിനിടയില്‍ ഇപ്രകാരം പ്രതിഷേധമുയര്‍ത്തിയാല്‍ അത് കെ.സുധാകരനെ ദോഷമായി ബാധിക്കുമെന്ന് പറഞ്ഞാണ് സ്റ്റാഫ് അംഗങ്ങള്‍ ഇവരെ പിന്തിരിപ്പിച്ചത്. എന്നാല്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സ്ഥലത്ത് വാഗ്വാദമുണ്ടായി. പിന്നീട് പ്രവര്‍ത്തകര്‍ കാറില്‍ കയറി മടങ്ങുകയായിരുന്നു.
കെ.പി.സി.സി.ആസ്ഥാനത്ത് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാനായി നേതാക്കള്‍ എത്തിത്തുടങ്ങുന്നതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാനറുകളുയര്‍ത്ത് മുദ്രാവാക്യം വിളിച്ചെത്തിയത്. രാജിസന്നദ്ധത അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.