തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് നിരുപാധിക പിന്തുണ നല്‍കും.
തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ യുഡിഎഫ് സമ്പൂര്‍ണ യോഗം ചേരും. ഓരോ കക്ഷികളും പരാജയ കാരണം വെവ്വേറെ വിലയിരുത്തും. വോട്ട് കണക്ക് നോക്കുമ്പോള്‍ യുഡിഎഫ് വന്‍പരാജയം ഉണ്ടായിട്ടില്ലെന്ന് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു. ദുരിതകാലത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമ പദ്ധതികള്‍ വലിയ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് എതിരായ അഴിമതി ആരോപണങ്ങള്‍ ജനം വേണ്ട ഗൗരവത്തില്‍ പരിഗണിച്ചില്ല. രമേശ് ചെന്നിത്തല മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചതെന്നും യോഗത്തില്‍ വിലയിരുത്തി. എ എന്‍ രാജന്‍ ബാബു അധ്യക്ഷനായ ജെഎസ്എസിനെ യുഡിഎഫ് ഘടകകക്ഷിയാക്കി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.