തിരുവനന്തപുരം: ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ തകര്‍ത്തെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് മുല്ലപ്പളളി ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തന്നെ അനുവദിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടും മുതിരാത്തത് കാലുവാരല്‍ ഭയന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന നിര്‍ദ്ദേശം ഗ്രൂപ്പ് നേതാക്കള്‍ അട്ടിമറിച്ചു. ജനറല്‍ സെക്രട്ടറി ചുമതല നല്‍കാന്‍ പോലും അനുവദിച്ചില്ല. അതേസമയം അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ ഹാജരാകാനില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ചു. ഇനി ഒരു സമിതിക്ക് മുന്നിലുമില്ലെന്ന് അശോക് ചവാനെ മുല്ലപ്പള്ളി അറിയിച്ചു.
കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ച കത്ത് രാജി കത്തായി പരിഗണിക്കണമെന്നും അദ്ദേഹം സോണിയയോട് ആവശ്യപ്പെട്ടു. രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും മുല്ലപ്പള്ളി പാര്‍ട്ടി അദ്ധ്യക്ഷയെ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.