ഐപിഎൽ: രണ്ടാംഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ത്തന്നെ; ബിസിസിഐ

ഐപിഎൽ: രണ്ടാംഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ത്തന്നെ; ബിസിസിഐ

മുംബൈ: ഐപിഎല്ലിന്റെ 14ാം സീസണിലെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ യുഎഇയില്‍ തന്നെ നടക്കും. ഇന്നു ചേര്‍ന്ന ബിസിസിഐ യോഗത്തിനു ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി തീരുമാനിച്ചത്. നേരത്തെ തന്നെ യുഎഇയിലാവും ഐപിഎലിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുക എന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നവെങ്കിലും ഇപ്പോള്‍ ഔദ്യോഗികമായി ബിസിസിഐ അതില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്.

31 മല്‍സരങ്ങളാണ് ഇനി ടൂര്‍ണമെന്റില്‍ ബാക്കിയുള്ളത്. ഇന്ത്യയില്‍ നടന്ന സീസണില്‍ 29 മല്‍സരങ്ങള്‍ മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. ഇതിനിടെയാണ് താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ഇന്ന് വെര്‍ച്വലായി ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ മീറ്റിംഗില്‍ ആണ് ഈ തീരുമാനങ്ങള്‍ എടുത്തത്. യോഗത്തിനു നേതൃത്വം നല്‍കിയത് പ്രസിഡന്റ് സൗരവ് ഗാംഗുലിയായിരുന്നു

സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ ആണ് ഐപിഎല്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ മോശം കാലാവസ്ഥയും കോവിഡ് സാഹചര്യവും പരിഗണിച്ച്‌ ഇവിടെ കളി നടത്തുക അസാധ്യമായതിനാലാണ് ഈ തീരുമാനത്തിലേക്ക് ബിസിസിഐ പോയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.