ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. 2019ല്‍ നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ഡിയാലിന്റെ ഭാര്യ നികിത കൗളാണ് ഭര്‍ത്താവിന് ആദവ് അര്‍പ്പിച്ചുകൊണ്ട് സൈന്യത്തിന്റെ ഭാഗമായിരിക്കുന്നത്.
കരസേനയുടെ നോര്‍ത്തേണ്‍ കമാന്റര്‍ ലഫ്. ജനറല്‍ വൈ.കെ ജോഷിയില്‍ നിന്ന് ബാഡ്‌ജുകള്‍ സ്വീകരിച്ച് ലഫ്‌റ്റനന്റ് ആയി സൈന്യത്തിന്റെ ഭാഗമാകുമ്പോൾ നികിത കൗളിന് ഇത് അഭിമാനത്തിന്റെയും തന്റെ ഭര്‍ത്താവിനെ കുറിച്ചുളള സ്നേഹോഷ്മളമായ ഓര്‍മ്മകളുടെയും നിമിഷമായിരുന്നു.
ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ 2018ലുണ്ടായ ഭീകരാക്രമണത്തില്‍ മേജര്‍ ധൗണ്ഡിയാലുള്‍പ്പടെ നാല്‌പത് സൈനികരാണ് വീരചരമമടഞ്ഞത്. രാജ്യത്തിന് നല്‍കിയ സേവനത്തിന് മേജര്‍ധൗണ്ഡിയാലിന് ശൗര്യ ചക്രം നല്‍കിയാണ് രാജ്യം ആദരവര്‍പ്പിച്ചത്. ഇന്ന് സൈന്യത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ഭാര്യ തന്നെ മികച്ച ആദരവര്‍പ്പിച്ചിരിക്കുകയാണ്.
ഭര്‍ത്താവിന്റെ ജീവത്യാഗമോര്‍ത്ത് കരഞ്ഞ് ജീവിതം തളളിനീക്കാതെ സ്വയം കരസേനയുടെ ഭാഗമാകാനുളള ശക്തമായ തീരുമാനം നികിത കൗള്‍ എടുക്കുകയായിരുന്നു. സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് പരീക്ഷ പാസായ നികിത വൈകാതെ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കി ഇന്ന് സൈന്യത്തില്‍ ലെഫ്‌റ്റനന്റായി ജോലിയില്‍ പ്രവേശിച്ചു.
നികിത കൗള്‍ സൈന്യത്തിന്റെ ഭാഗമായ വാര്‍ത്ത പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെെ പുറത്തുവിട്ടു. വിവാഹം കഴിഞ്ഞ് ഒന്‍പത് മാസം മാത്രം പിന്നിട്ടപ്പോഴാണ് മേജര്‍ ധൗണ്ഡിയാല്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.