ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് വൈരമുത്തു; സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും അഭ്യര്‍ത്ഥന

ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് വൈരമുത്തു; സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും അഭ്യര്‍ത്ഥന

ചെന്നൈ: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു ഒ.എന്‍.വി പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. സമ്മാനത്തുകയായ മൂന്ന് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒ.എന്‍.വി പുരസ്‌കാരത്തിന് പരിഗണിച്ചതിന് നന്ദിയെന്നും വൈരമുത്തു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

വൈരമുത്തുവിന് എതിരായ മീടൂ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് അവാര്‍ഡ് നല്‍കുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വൈരമുത്തു അവാര്‍ഡ് നിരസിച്ചിരിക്കുന്നത്.

അതേസമയം വൈരമുത്തുവിന് പിന്തുണയുമായി മകന്‍ മദന്‍ കാര്‍കി രംഗത്തെത്തി. ഞാന്‍ എന്റെ അച്ഛനെ വിശ്വസിക്കുന്നു. ആരോപണം ഉന്നയിച്ചവര്‍ സത്യം അവരുടെ പക്ഷത്താണെന്ന് വിശ്വസിക്കുന്നുവെങ്കില്‍ നിയമനടപടി സ്വീകരിക്കാവുന്നതാണെന്നും മദന്‍ ട്വീറ്റ് ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.