അൽമായ വസന്തം സൃഷ്ടിച്ച ആൽഫ ഇൻസ്ടിട്യൂട്ടിൽ ദൈവ ശാസ്ത്രം പഠിക്കാൻ അവസരം

അൽമായ വസന്തം സൃഷ്ടിച്ച ആൽഫ ഇൻസ്ടിട്യൂട്ടിൽ ദൈവ ശാസ്ത്രം പഠിക്കാൻ അവസരം

കണ്ണൂർ : രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ടു വച്ച അത്മായ പങ്കാളിത്തം എന്ന ആശയം സാധൂകരിക്കാൻ ദൈവശാസ്ത്ര പഠനമാണ് പ്രഥമ പ്രധാനമെന്ന തിരിച്ചറിവിനോട് ഏറ്റവും ക്രിയാത്മകമായി പ്രതികരിച്ച സ്ഥാപനമാണ് തലശ്ശേരി അതിരൂപതയുടെ ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസ്. ബിഷപ് മാർ ജോർജ് വലിയമറ്റത്തിന്റെ ദർശനവും ഇപ്പോൾ തലശ്ശേരി രൂപത സഹായമെത്രാനായ മാർ ജോസഫ് പാംപ്ലാനിയുടെ കഠിന പരിശ്രമവുമാണ് 2006 ൽ സ്ഥാപിതമായ ഈ മഹാ സംരഭത്തിന് നിദാനമായത്. സമർപ്പിതരോടൊപ്പം വിവിധ സഭാ ശുശ്രൂഷകളിൽ ഏർപ്പിട്ടിരിക്കുന്ന അത്മായർക്കും ദൈവശാസ്ത്ര പഠനം സാധ്യമാക്കി. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 70 സെന്ററുകളിലൂടെ 3000 ത്തോളം വിദ്യാർഥികൾ ദൈവശാസ്ത്ര പഠനം നടത്തിക്കൊണ്ടിരിക്കുന്ന ആൽഫ ഇൻസ്റ്റിട്യൂട്ടിന്റെ പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

ആറുമാസത്തെ ഡിപ്ലോമ, മൂന്നുവർഷം നീളുന്ന ഡിഗ്രി, രണ്ടു വർഷത്തെ മാസ്റ്റേഴ്സ് ഇങ്ങനെയാണ് ദൈവശാസ്ത്ര കോഴ്‌സുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് അവരവരുടെ വീടുകളിൽ ഇരുന്നു ക്‌ളാസ്സുകളിൽ സംബന്ധിക്കാവുന്ന വിധം വൈകുന്നേരങ്ങളിൽ വിഡിയോ പ്ലാറ്റഫോം വഴി (സൂം മീറ്റ് ) ഓരോ സെമസ്റ്ററിലെയും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. റോം, ബെൽജിയം, ജർമനി, അമേരിക്ക തുടങ്ങിയ  രാജ്യങ്ങളിൽ നിന്നുമുള്ള പ്രശസ്തമായ സർവകലാശാലകളിൽ നിന്നും വ്യത്യസ്തമായ ദൈവശാസ്ത്ര വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ പ്രൊഫെസ്സർമാരാണ് ക്‌ളാസ്സുകൾ നയിക്കുന്നത് എന്നതും ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രത്യേകതയാണ്. സാധാരണ ക്ലാസ്സുകൾ പോലെ തന്നെ പഠിതാക്കൾക്ക് സംവദിക്കാനും സംശയ നിവാരണം നടത്തുന്നതിനും ഓൺലൈൻ ക്‌ളാസിൽ  കൂടെയും സാധിക്കും എന്നതും ഈ പഠനത്തെ മികവുറ്റതാക്കുന്നു. 

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ആന്റിക്കും മിസ്‌തേരിയും എന്ന മോത്തുപ്രോപ്രിയയിലൂടെ വിശ്വാസ പരിശീലനത്തെ ഒരു ശുശ്രൂഷയായി ഉയർത്തുകയും അൽമായ പ്രാധാന്യം ഉയർത്തുകയും ചെയ്യുമ്പോൾ സഭയിൽ മതബോധന ശുശ്രൂഷ നിർവഹിക്കുന്ന അൽമായ സഹോദരങ്ങളുടെ ദൈവശാസ്ത്ര പ്രാവീണ്യം ലക്‌ഷ്യം വച്ചുകൊണ്ടാണ് ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചതും ഇന്നും തുടരുന്നതും. 

വിവിധ തരം സെക്ടുകളുടെയും ലവ് ജിഹാദ് പോലുള്ള പ്രതിസന്ധികളുടെയും സോഷ്യൽ മീഡിയയുടെയും അതിപ്രസരം നടന്നു കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടം ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോൾ ദൈവ ശാസ്ത്രം പഠിക്കുക എന്നത് ഇന്ന് അത്യന്താപേക്ഷിതമായിരിക്കുന്നു. ഈ അവസരത്തിൽ തങ്ങളുടെ ജോലികളെയും മറ്റും ബാധിക്കാത്ത തരത്തിൽ തിയോളജി പഠനം പൂർത്തിയാക്കാവുന്ന വിധത്തിലാണ് ആൽഫ ഇൻസ്റിറ്റ്യൂകൾ ദൈവശാസ്ത്ര പഠന ക്‌ളാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. ആൽഫ ദൈവ ശാസ്ത്ര കോഴ്‌സുകൾ സമഗ്രമായും ലളിതമായും ക്രൈസ്തവ ദൈവശാസ്ത്രവും വി.ഗ്രന്ഥവും സാധാരണ മനുഷ്യരിലേക്ക് എത്തിക്കുന്ന ഏറ്റവും മികച്ച വിദൂര വിദ്യാഭ്യാസ പദ്ധതിയാണെന്നു പറയാം. 

റവ ഡോ. ടോം ഓലിക്കരോട്ട്, റവ ഡോ. ഫിലിപ്പ് കാവിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ ആൽഫാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ  പ്രവർത്തനം. www.alphathalassery.org എന്ന വെബ്‌സൈറ്റിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. ഫോൺ നമ്പർ 0091-8086312826 , 0091-9745363277


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.