ഡയമണ്ട് പുഷപ്പിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് നേടി പതിനാലുകാരനായ ക്രിസ്‌റ്റോസ് ജോഷി

ഡയമണ്ട് പുഷപ്പിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് നേടി പതിനാലുകാരനായ ക്രിസ്‌റ്റോസ് ജോഷി

കണ്ണൂർ: 'പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ളവണ്ണം' എന്ന കെ.സി കേശവപിള്ളയുടെ വാക്കുകളെ സാധ്യമാക്കി റെക്കോർഡ് നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് പത്താം ക്ലാസുകാരനായ ക്രിസ്‌റ്റോസ് ജോഷി എന്ന കൊച്ചുമിടുക്കൻ. ലോക്ക്ഡൗൺ വിരസത മാറ്റാനായുള്ള കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിലെ ഈ പതിനാലുകാരന്റെ പ്രയത്നം എത്തിയത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് നേട്ടത്തിൽ. ജില്ലാ സ്പോർട്സ് കൗൺസിലിൽ കൽപ്പറ്റ ഹോസ്റ്റലിൽ താമസിച്ച ക്രിസ്‌റ്റോസ് ജോഷി 30 സെക്കൻഡിൽ 61ഡയമണ്ട് പുഷപ്പ് എടുത്താണ് ചരിത്രനേട്ടം കൈവരിച്ചത്. നിലവിലുള്ള 55 പുഷപ്പ് എന്ന റെക്കോർഡ് ഭേദിച്ചാണ് ക്രിസ്‌റ്റോസിന്റെ ഈ നേട്ടം.


കണ്ണൂർ, ആലക്കോട് മണ്ണൂർ ജോഷി- സോഫി ദമ്പതികളുടെ മകനാണ് ക്രിസ്‌റ്റോസ് ജോഷി. ഒരു വർഷം മുൻപ് സ്പോർട്സ് ഹോസ്റ്റലിൽ ചേർന്ന ക്രിസ്‌റ്റോസ് എസ്.കെ.എം.ജെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഫെൻസിങ്, ബോക്സിങ് ഇനങ്ങളിൽ സംസ്ഥാന തലത്തിൽ മെഡൽ കൈവരിച്ചിട്ടുണ്ട് ഈ കൊച്ചുമിടുക്കൻ.
അതിന് പുറമെ കരാട്ടെ ബ്ലാക്ക് ബെൽറ്റ് കൂടിയായ ക്രിസ്‌റ്റോസ് കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരിശീലനങ്ങളുമായി വീട്ടിൽ തന്നെയാണ്.

ഏഷ്യൻ റെക്കോർഡും തുടർന്ന് ഗിന്നസ് റെക്കോർഡും നേടുക എന്നതാണ് ക്രിസ്‌റ്റോസ് ജോഷിയുടെ അടുത്ത ലക്ഷ്യം. കഠിനമായ പരിശ്രമത്തിലൂടെ മാത്രമേ ലക്ഷ്യത്തിലെത്താൻ സാധിക്കുയെന്ന് മനസ്സിലാക്കി തന്റെ അടുത്ത ലക്ഷ്യത്തിനായി ലോക്ക് ഡൗൺ കാലത്തെ പ്രയോജനപ്പെടുത്തുകയാണ് ഈ കൊച്ചുമിടുക്കൻ.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.