ഖത്തറില്‍ സ്കൂളുകളില്‍ നേരിട്ടുളള ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും

ഖത്തറില്‍ സ്കൂളുകളില്‍ നേരിട്ടുളള ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും

ദോഹ: കോവിഡ് വ്യാപനത്തില്‍ കുറവ് വന്ന സാഹചര്യത്തില്‍ ഖത്തറില്‍ സ്കൂളുകളില്‍ നേരിട്ടുളള ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് പരിമിതമായ ശേഷിയിലായിരിക്കും ക്ലാസുകള്‍ നടക്കുക. ഉള്‍ക്കൊളളാവുന്നതിന്റെ 30 ശതമാനമെന്നരീതിയില്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ താല്‍പര്യമുളളവർക്ക് അതുതന്നെ തുടരാനും അനുമതിയുണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകളും നേരിട്ടുള്ള ക്ലാസ്സുകളും ഇടകലര്‍ത്തിയുള്ള ഹൈബ്രിഡ് പഠന രീതിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ ഇതിനുള്ള അനുമതിക്കായി മന്ത്രാലയത്തിന് അപേക്ഷ നല്കണം. ഘട്ടം ഘട്ടമായി കുട്ടികളുടെ എണ്ണം കൂട്ടികൊണ്ടുവരാനാണ് തീരുമാനം. ജൂണ്‍ 18ന് ആരംഭിക്കുന്ന രണ്ടാംഘട്ടത്തിലും 30 ശതമാനം തന്നെയായിരിക്കും. ജൂലൈ ഒന്‍പതിന് ആരംഭിക്കുന്ന മൂന്നാംഘട്ടത്തില്‍ ഇത് 50 ശതമാനമായി വര്‍ധിപ്പിക്കാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.