തെരഞ്ഞെടുപ്പിന് കേന്ദ്രം നല്‍കിയ ഫണ്ടിനെ ചെല്ലി ബി.ജെ.പി.യില്‍ വിവാദം

തെരഞ്ഞെടുപ്പിന് കേന്ദ്രം നല്‍കിയ ഫണ്ടിനെ ചെല്ലി ബി.ജെ.പി.യില്‍ വിവാദം

കോഴിക്കോട്: തിരഞ്ഞടുപ്പ് ചെലവുകള്‍ക്കായി ലഭിച്ച ഫണ്ടിനെച്ചൊല്ലിയുള്ള ആരോപണങ്ങള്‍ ബി.ജെ.പി.യില്‍ വിവാദമായിമാറുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനായി കേന്ദ്രനേതൃത്വം നല്‍കിയ വന്‍തുകയെച്ചൊല്ലിയാണ് പുതിയ ആക്ഷേപങ്ങള്‍.

സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി വി. മുരളീധരനെയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തിക്കൊണ്ടും സത്യാവസ്ഥ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്വാധീനം നോക്കി മൂന്നു വിഭാഗങ്ങളായി മണ്ഡലങ്ങളെ ക്രമീകരിച്ചിരുന്നു. ഇവയില്‍ വിജയസാധ്യതയുള്ള മണ്ഡലങ്ങള്‍ക്ക് വലിയ തുകയാണ് കേന്ദ്രം അനുവദിച്ചതെന്നും എന്നാല്‍, പണം ചെലവഴിക്കാതെ ചിലര്‍ ക്രമക്കേട് കാട്ടിയെന്നുമാണ് പ്രധാന ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.