കാലവര്‍ഷം ജൂണ്‍ മൂന്നോടെ എത്തിയേക്കും; മുന്നൊരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും

കാലവര്‍ഷം ജൂണ്‍ മൂന്നോടെ എത്തിയേക്കും; മുന്നൊരുക്കങ്ങളുമായി കെഎസ്ഇബിയും ഡാം സേഫ്റ്റി അതോറിറ്റിയും

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ മൂന്ന് മുതലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്നു മുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കും. വേനല്‍ മഴയും ഇത്തവണ വളരെ കൂടുതലായിരുന്നു. കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്തുമെന്നായിരുന്നു നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്.

കാലവര്‍ഷം എത്തുന്നത് കണക്കിലെടുത്ത് കെ.എസ്.ഇ.ബിയും ഡാം സേഫ്റ്റി അതോറിറ്റിയും മുന്നൊരുക്കങ്ങള്‍ തുടങ്ങി. മുന്‍കാല അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് മുന്‍കരുതലിന്റെ ഭാഗമായി അണക്കെട്ടുകളിലെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ട്. നിലവില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

മൂഴിയാര്‍ അണക്കെട്ടില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ ജലനിരപ്പ് അണക്കെട്ടുകളില്‍ രേഖപ്പെടുത്തിയെങ്കിലും പവര്‍ ഹൗസുകളില്‍ പൂര്‍ണ തോതിലാണ് വൈദ്യുത ഉത്പാദനം. കൃത്യമായ ഇടവേളകളില്‍ ഡാം സേഫ്റ്റി അതോറിറ്റി കേന്ദ്ര ജല കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. 2018ന് സമാന സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി, ജലസേചന വകുപ്പുകള്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.