ആലപ്പുഴ: അർത്തുങ്കൽ സ്വദേശി ബോനിഫേസ് പി ജി (32) ഈ കോവിഡ് വ്യാപന സാഹചര്യത്തിൽ അതിനെ ചെറുക്കുവാനുള്ള പുതിയൊരു കണ്ടുപിടുത്തത്തിന്റെ പ്രിൻസിപ്പൽ റിസേർച്ചറാണ്. ഏറ്റവും വേഗത്തിൽ കെമിക്കൽ ഫ്രീയായിട്ടുള്ള എയർ മാസ്ക്. ഈ ഇലക്ട്രോണിക് ഉപകരണം ശാസ്ത്രജ്ഞന്മാരുടെയും ഡോക്ടർമാരുടെയും എൻജിനീയർമാരുടെ സഹായത്തോടുകൂടിയാണ് ഇദ്ദേഹം നിർമ്മിച്ചത്. അന്തരീക്ഷത്തിലെ കൊറോണ വൈറസിനെ നിർവീര്യമാക്കാൻ നിർമ്മിച്ചിരിക്കുന്ന ഉപകരണമാണ് എയർ മാസ്ക്.
ഈ ഉപകരണത്തിന് രാജീവ് ഗാന്ധി സെൻട്രൽ ഓഫ് ബയോ ടെക്നോളജിയുടെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും (ഐസിഎംആർ) അംഗീകാരം ലഭിച്ചിട്ടുണ്ട്.
ആർത്തുങ്കൽ പള്ളിക്കത്തയ്യിൽ ഗാസ്പർ ആന്റണി, ലൈസമ്മ ഗാസ്പർ ദമ്പതികളുടെ മകനാണ് ബോണിഫേസ്. ഭാര്യ: ഗ്രീഷ്മ ബോബൻ. മക്കൾ: ജീവൻ, ജെസെക്ക്യൻ.
സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ ഇടവകയിലെ സജീവ അംഗമാണ് ബോണിഫസ്. ജീസസ് യൂത്ത് എന്ന യുവജന മുന്നേറ്റത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ഒരു പ്രോലൈഫ് പ്രവർത്തകനുമാണ്. ഇടവക ജനത്തോടൊപ്പം യുവജന സുഹൃത്തുക്കളും ബോണിഫേസിന്റെ നേട്ടം കൊണ്ടാടുകയാണ്.
ഈ കണ്ടുപിടുത്തത്തിന് പിന്നിലുള്ള സംഘത്തെ നയിച്ച ബോണിഫസ് പി ജി യുമായി സി ന്യൂസിന്റെ ആൻ മരിയ ടോം നടത്തിയ അഭിമുഖം കാണാം ...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.