ന്യൂഡൽഹി : മലിനീകരണത്തിനെതിരേ വ്യത്യസ്ത പ്രചാരണത്തിന് തുടക്കം കുറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ട്രാഫിക് സിഗ്നലുകളിൽ കാത്തിരിക്കുമ്പോൽ വാഹനങ്ങളുടെ എഞ്ചിനുകൾ ഓഫ് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മലിനീകരണ വിരുദ്ധ കാമ്പയിനാണ് കേജരിവാൾ ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച നഗരത്തിലെ മലിനീകരണ തോത് വളരെ മോശം അവസ്ഥയിലായിരുന്നു. ''ഞങ്ങൾ ഇന്ന് ഒരു പുതിയ കാമ്പയിൻ ആരംഭിക്കും. ട്രാഫിക് സിഗ്നലുകളിൽ കാത്തു നിൽക്കുമ്പോൾ നമ്മൾ പലപ്പോഴും വാഹനങ്ങളുടെ എഞ്ചിനുകൾ ഓഫ് ചെയ്യാറില്ല.
ഇക്കാര്യത്തിൽ നമ്മുടെ മനോഭാവത്തില് ചില മാറ്റങ്ങൾ കൊണ്ടുവരാനാണ് 'റെഡ് ലൈറ്റ് ഓണ് ഗാഡി ഓഫ്'(ചുവപ്പുകത്തുമ്പോള് വാഹനം ഓഫാക്കുക) എന്ന കാമ്പയിൻ കൊണ്ടു ലക്ഷ്യമിടുന്നത് കേജരിവാൾ പറഞ്ഞു. ട്രാഫിക് സിഗ്നലിൽ കാത്തു കിടക്കുന്ന സമയത്ത് ഓടിക്കുന്ന സമയത്തിനേതിനേക്കാൾ കൂടുതൽ ഇന്ധനം ചെലവാകും. ശരാശരി 15 മുതൽ 20 മിനിറ്റ് വരെ അത്തരത്തിൽ ഓടുന്ന സമയത്ത് കാർ നിർത്തിയിടേണ്ടി വരാറുണ്ട്. അതിലൂടെ 200മില്ലി ഇന്ധനം നഷ്ടപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരാൾക്ക് 7000 രൂപ പ്രതിവർഷം ലാഭിക്കാനാകുമെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.