ഡെറ്റ് ഫണ്ടുകള്‍ മരവിപ്പിച്ച കേസ്: ഫ്രാങ്ക്ളിന്റെ അപേക്ഷ തള്ളി സെബി

ഡെറ്റ് ഫണ്ടുകള്‍ മരവിപ്പിച്ച കേസ്: ഫ്രാങ്ക്ളിന്റെ അപേക്ഷ തള്ളി സെബി

ന്യുഡല്‍ഹി: ആറ് ഡെറ്റ് ഫണ്ടുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കാന്‍ ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ നല്‍കിയ അപേക്ഷ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)തള്ളി. സെബിയുടെ നിര്‍ദേശപ്രകാരം ചോക്സി ആന്‍ഡ് ചോക്സി നടത്തിയ ഫോറന്‍സിക് ഓഡിറ്റില്‍ അസറ്റ്മാനേജുമെന്റ് കമ്പനി ഗുരുതരമായ വീഴ്ചവരുത്തിയതായി കണ്ടെത്തിയിരുന്നു.

2020 ഏപ്രില്‍ 23നാണ് രാജ്യത്തുതന്നെ പഴക്കമുള്ള ഫണ്ട് ഹൗസുകളിലൊന്നായി ഫ്രാങ്ക്ളിന്‍ ആറ് ഡെറ്റ് സ്‌കീമുകളുടെ പ്രവര്‍ത്തനം മരിവിപ്പിച്ചത്. മൂന്നുലക്ഷത്തിലധികം നിക്ഷേപകരുടെ 26,000 കോടി രൂപയാണ് പത്തുമാസത്തിലേറെകാലം ഇക്കാരണത്താല്‍ തിരിച്ചെടുക്കാന്‍ കഴിയാതെ വന്നത്. ഒടുവില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം 14,572 കോടി രൂപ നിക്ഷേപകര്‍ക്ക് വിതരണം ചെയ്തു. ബാക്കിയുള്ള നിക്ഷേപ ആസ്തികള്‍ വിറ്റ് പണം നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കാന്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ടിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.