ടാര്‍സണ്‍ താരം ജോ ലാറ ഉള്‍പ്പെടെ ഏഴുപേര്‍ യു.എസില്‍ വിമാനാപകടത്തില്‍ മരിച്ചു

ടാര്‍സണ്‍ താരം ജോ ലാറ ഉള്‍പ്പെടെ ഏഴുപേര്‍ യു.എസില്‍ വിമാനാപകടത്തില്‍ മരിച്ചു

വാഷിങ്ടണ്‍: യു.എസില്‍ സ്വകാര്യ ജെറ്റ് തടാകത്തിലേക്ക് ഇടിച്ചിറങ്ങി പ്രശസ്ത സാഹസിക സിനിമയായ ടാര്‍സണ്‍: ദി എപിക് അഡ്വഞ്ചേഴ്‌സ് താരം ജോ ലാറ(58) ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ദാരുണാന്ത്യം. ഭാര്യ ഡയറ്റ് ഗുരു എന്നറിയപ്പെട്ടിരുന്ന ഗ്വെന്‍ ലാറയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ശനിയാഴ്ച രാവിലെ 11 മണിയോടെ അമേരിക്കന്‍ നഗരമായ നാഷ്വില്ലെയിലെ സ്മിര്‍ന വിമാനത്താവളത്തില്‍നിന്ന് ഫ്‌ളോറിഡയിലെ പാം ബീച്ചിലേക്ക് പോയ സെസ്‌ന 501 എന്ന സ്വകാര്യ ജെറ്റ് പറന്നുയര്‍ന്നയുടന്‍ പെര്‍സി പ്രീസ്റ്റ് തടാകത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വിമാനത്തിലുള്ള ഏഴ് പേരും മരിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള തിരച്ചിലില്‍ വിമാന അവശിഷ്ടങ്ങളും മനുഷ്യാവശിഷ്ടങ്ങളും കണ്ടെത്തിയതായും റിപോര്‍ട്ടുകളുണ്ട്.

1996നും 2000നുമിടയില്‍ ടാര്‍സണ്‍: ദി എപിക് അഡ്വഞ്ചേഴ്‌സിന്റെ 22 എപിസോഡുകളില്‍ ടാര്‍സണായി അഭിനയിച്ച ലാറ 1989ല്‍ പുറത്തിറങ്ങിയ ടാര്‍സണ്‍ ഇന്‍ മാന്‍ഹട്ടന്‍ എന്ന ടിവി സിനിമയിലും വേഷമിട്ടു. സാഹസിക സിനിമകളോടുള്ള ലാറയുടെ കമ്പം സ്റ്റീല്‍ ഫ്രണ്ടിയര്‍, സണ്‍സെറ്റ് ഹീറ്റ്, ഗണ്‍സ്മോക്ക്: ദി ലാസ്റ്റ് അപ്പാച്ചെ, അമേരിക്കന്‍ സൈബോര്‍ഗ്: സ്റ്റീല്‍ വാരിയര്‍, ദി മാഗ്‌നിഫിഷ്യന്റ് സെവന്‍, ബേവാച്ച്, ട്രോപ്പിക്കല്‍ ഹീറ്റ് എന്നീ സിനിമകളില്‍ സാഹസിക-ഫാന്റസി വേഷങ്ങള്‍ ചെയ്യുന്നതിലേക്കെത്തിച്ചു

2018 ല്‍ വിവാഹം കഴിച്ച അദ്ദേഹത്തിന്റെ ഭാര്യ ഗ്വെന്‍ ഷാംബ്ലിന്‍ ലാറ, വെയി ഡൗണ്‍ മിനിസ്ട്രീസ് എന്ന ശരീരഭാരം കുറയ്ക്കുന്ന ക്രിസ്ത്യന്‍ ഗ്രൂപ്പിന്റെ നേതാവായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.