സേലം രൂപതയുടെ മെത്രാനായി ഡോ. അരുള്‍സെല്‍വം രായപ്പനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു

സേലം രൂപതയുടെ മെത്രാനായി ഡോ. അരുള്‍സെല്‍വം രായപ്പനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു

ബംഗളുരു: സേലം രൂപതയുടെ പുതിയ ബിഷപ്പായി ഫാ. അരുള്‍സെല്‍വം രായപ്പനെ (60) ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. തിങ്കളാഴ്ച റോമിലാണ് നിയമനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നിലവില്‍ പോണ്ടിച്ചേരി-കടലൂരിലെ പുരോഹിതനും ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പോണ്ടിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെന്റര്‍ ഫോര്‍ കാനന്‍ ലോ സ്റ്റഡീസിന്റെ പ്രൊഫസറും ഡയറക്ടറുമാണ് ഫാ. അരുള്‍സെല്‍വം രായപ്പന്‍. പോണ്ടിച്ചേരിയിലെ അതിരൂപത ട്രൈബ്യൂണലിന്റെ ജഡ്ജിയുമായും സേവനം അനുഷ്ഠിക്കുന്നു.

1960 നവംബര്‍ 18 ന് പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയിലെ സതിപട്ടുവിലാണ് ഫാ. അരുള്‍സെല്‍വം രായപ്പന്‍ ജനിച്ചത്.
കടലൂര്‍ സെന്റ് ആഗ്‌നസ് മൈനര്‍ സെമിനാരി, സെന്റ് ജോസഫ്‌സ് എച്ച്.എസ്. സ്‌കൂള്‍, (1974-1978), മധുരയിലെ ക്രൈസ്റ്റ് ഹാള്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രം (1978-1981), ബംഗളുരു സെന്റ് പീറ്റേഴ്‌സ് പോണ്ടിഫിക്കല്‍ സെമിനാരിയില്‍ ദൈവശാസ്ത്രം (1982-1986) എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

1986 മേയ് 20 ന് പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയുടെ പുരോഹിതനായി. തുടര്‍ന്ന് ബംഗളുരുവിലെ സെന്റ് പീറ്റേഴ്‌സ് പോണ്ടിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും (1990-1992) റോമിലെ അര്‍ബനിയാന പോണ്ടിഫിയ യൂണിവേഴ്‌സിറ്റി നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും (1992-1994) നേടി.

കടലൂര്‍ സെന്റ് ആഗ്‌നസ് മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, (1986-1988), കാരൈക്കലിലും വിരിയൂരിലും സഹ വികാരി (1988-1989), കുറുമ്പഗരത്ത് ഇടവക വികാരി (1989-1990) എന്നിവിടങ്ങളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു.
റോമിലെ പഠനത്തിനുശേഷം 1994 മുതല്‍ ബംഗളുരുവിലെ സെന്റ് പീറ്റേഴ്സ് പോണ്ടിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കാനന്‍ നിയമം പഠിപ്പിക്കുന്നുണ്ട്.

ബാംഗ്ലൂർ പോണ്ടിഫിക്കൽ സെമിനാരി, (200-2006) വൈസ് റെക്ടര്‍, സെന്റ് പീറ്റേഴ്സ് പോണ്ടിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് (2010-2017), സി.സി.ബി.ഐ കമ്മിഷന്‍ ഫോര്‍ കാനന്‍ ലോ ആന്‍ഡ് ലെജിസ്ലേറ്റീവ് ടെക്സ്റ്റ്‌സിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറി (2010-2018) എന്നീ പദവികളും രണ്ട് തവണ തമിഴ്നാട്ടിലെ കാനന്‍ ലോ സൊസൈറ്റിയുടെ പ്രസിഡന്റും ഒരു തവണ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സെക്രട്ടറി ജനറല്‍ പദവിയും വഹിച്ചിട്ടുണ്ട്. ഇതുകൂടാതെ രണ്ട് തവണ കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയായിരുന്നു നിയുക്ത മെത്രാന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.