വരുമാനത്തില്‍ വന്‍ നഷ്ടം: ജനശതാബ്ദിയും ഇന്റര്‍സിറ്റിയും ഇന്നു മുതല്‍ ഓടില്ല

വരുമാനത്തില്‍ വന്‍ നഷ്ടം: ജനശതാബ്ദിയും ഇന്റര്‍സിറ്റിയും ഇന്നു മുതല്‍ ഓടില്ല

തിരുവവന്തപുരം: കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്‌സ്പ്രസ് ഇന്നു മുതല്‍ ഓട്ടം നിര്‍ത്തും. വരുമാനത്തിലുണ്ടായ വന്‍ നഷ്ടത്തെത്തുടര്‍ന്നാണ് തീരുമാനം. പിന്നാലെ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസിന്റെ ഓട്ടവും നിലയ്ക്കും. 15 ദിവസത്തിനുശേഷം സര്‍വ്വീസ് സംബന്ധിച്ച് പുനരാലോചിക്കും.

ലോക്ഡൗണിന്റെ തുടക്കത്തില്‍ ഭൂരിഭാഗം ട്രെയിനുകളും നിര്‍ത്തിയപ്പോള്‍ ഈ രണ്ട് വണ്ടികള്‍ ഓടിച്ചിരുന്നു. എന്നാല്‍, സംസ്ഥാനമൊട്ടാകെ നിശ്ചലമായപ്പോള്‍ യാത്രക്കാരുടെ എണ്ണം മൂന്നു ശതമാനത്തിലേക്കായി കുറയുകയായിരുന്നു. 1080 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഈ വണ്ടിയില്‍ കഴിഞ്ഞയാഴ്ച മിക്ക ദിവസങ്ങളിലും 30-നും 50-നും ഇടയ്ക്ക് യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ജനശതാബ്ദി ഒരു ദിവസം സര്‍വീസ് നടത്താന്‍ ശരാശരി നാലു ലക്ഷം രൂപയാണ് ചെലവ്. കഴിഞ്ഞയാഴ്ച മുഴുവന്‍ 30,000-ല്‍ താഴെയായിരുന്നു ദിവസവരുമാനം. നഷ്ടം കൂട്ടേണ്ട എന്ന വിലയിരുത്തലിലാണ് ഓട്ടം നിര്‍ത്താന്‍ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.