ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നേരിട്ട് പരീക്ഷ സംബന്ധിച്ച തീരുമാനം അറിയിക്കുമെന്നാണ് സൂചന.
പരീക്ഷ നടത്തേണ്ടതുണ്ടോ എന്നതില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം വിശദമായ ചര്‍ച്ച നടത്തിയിരുന്നു. പരീക്ഷ ഉപേക്ഷിക്കണം എന്ന നിലപാടില്‍ ചില സംസ്ഥാനങ്ങള്‍ ഉറച്ചു നില്‍ക്കുകയാണ്.
എന്നാൽ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്ച പരിഗണിച്ച സുപ്രീം കോടതി തീരുമാനം വ്യാഴ്ച്ചയ്ക്കുള്ളില്‍ കോടതിയെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഹര്‍ജി വ്യാഴ്ച വീണ്ടും പരിഗണിക്കും.
സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശത്തില്‍ രേഖാമൂലം പ്രതികരണം നല്കിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ 9, 10,11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ച ശേഷം ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.