ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജേതാവ് ഭാനു അതയ്യ അന്തരിച്ചു

ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജേതാവ് ഭാനു അതയ്യ അന്തരിച്ചു

മുംബൈ :  ഓസ്കാർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരി  ഭാനു അതയ്യ അന്തരിച്ചു. 91 വയസായിരുന്നു. മുംബൈ ചന്ദന്വാഡിയിലെ വസതിയിലായിരുന്നു അന്ത്യം. മകൾ രാധിക ഗുപ്തയാണ് മരണവിവരം പുറത്ത് വിട്ട്ത്. ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നെന്ന് മകൾ അറിയിച്ചു. ന്യുമോണിയയെ തുടർന്ന് ചികിത്സയിലായിരുന്നു.

1983 ൽ റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അതയ്യക്ക് ഓസ്കാർ പുരസ്കാരം ലഭിച്ചത്. ഭാനുമതി അന്നാസാഹിബ് രാജോപാദ്ധ്യായേ എന്ന ഭാനു അതയ്യ 1929 ഏപ്രിൽ 28 ന് മഹാരാഷ്ട്രയിലെ കോൽഹാപൂരിലാണ് ജനിച്ചത്.

രണ്ടു തവണ നാഷണൽ ഫിലിം അക്കാദമി പുരസ്കാരവും ഫിലിം ഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ഭാനു അതയ്യയെ തേടിയെത്തിയിട്ടുണ്ട്. നൂറോളം സിനിമകൾക്ക് വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.