കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്കുള്ള പദ്ധതി: വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി

കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്കുള്ള പദ്ധതി: വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി

ന്യുഡല്‍ഹി: കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. ഗുണഭോക്താക്കളെക്കുറിച്ചുള്ള വിവരങ്ങളും പദ്ധതി വിലയിരുത്താന്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളും മറ്റു വിശദാംശങ്ങളും അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കോവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് പ്രത്യേക പദ്ധതികള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കേരളവും ഡല്‍ഹിയുമടക്കം പല സംസ്ഥാനങ്ങളും ഇതിനകം തന്നെ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച പ്രധാനമന്ത്രി വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. 23 വയസ്സാകുന്ന വേളയില്‍ 10 ലക്ഷം രൂപ ലഭിക്കും വിധമുള്ള സ്ഥിര നിക്ഷേപം നല്‍കും. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 25 വരെയുള്ള കാലയളവില്‍ രാജ്യത്ത് 577 കുട്ടികള്‍ കോവിഡ് മൂലം അനാഥരായെന്ന് വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.