റഫാല് യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറിൽ ഇന്ത്യയിലെത്തും

റഫാല് യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറിൽ ഇന്ത്യയിലെത്തും

ന്യൂഡൽഹി: റഫാൽ യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറിൽ ഇന്ത്യയിലെത്തും. രണ്ടാംഘട്ടത്തിൽ എത്തുന്ന റഫാൽ വിമാനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഇന്ത്യൻ വ്യോമസേന തുടങ്ങിക്കഴിഞ്ഞതായി ഐഎഎൻ എസ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. യുദ്ധവിമാനങ്ങൾ ഏറ്റുവാങ്ങുന്നതിനായി അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സംഘത്തെ വ്യോമസേന ഫ്രാൻ സിലേക്ക് അയച്ചിട്ടുണ്ട്.

അഞ്ച് റഫാൽ വിമാനങ്ങൾ ഉൾപ്പെട്ട ആദ്യബാച്ച് ജൂലായ് 29-നാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. സെപ്റ്റംബർ പത്തിന് അവ അംബാല വ്യോമത്താവളത്തിലുള്ള 17 സ്ക്വാഡ്രന്റെ ഭാഗമായി. മാസങ്ങൾക്കകമാണ് രണ്ടാമത്തെ ബാച്ചും എത്തുന്നത്. ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷൻ നിർമ്മിക്കുന്ന 36 റാഫെൽ  യുദ്ധവിമാനങ്ങൾ കൈമാറുന്നതിനുള്ള 59,000 കോടിയുടെ കരാറിലാണ് ഇന്ത്യയും    ഫ്രാൻസും തമ്മിൽ ഏർപ്പെട്ടിരിക്കുന്നത്. റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ പ്രഹരശേഷി വൻ തോതിൽ വർധിപ്പിക്കുമെന്ന് ആദ്യ ബാച്ച് ഇന്ത്യയിലെത്തിയശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.