മുംബൈ: തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മഴയെ തുടർന്നുള്ള അപകടങ്ങളിൽപെട്ട് തെലങ്കാനയിൽ ഇതുവരെ 50 പേർ മരിച്ചു.
ഹൈദരാബാദിൽ മാത്രം 31 പേർക്ക് ജീവൻ നഷ്ടമായി. ഹൈദരാബാദ് നഗരത്തിലും, പരിസരപ്രദേശങ്ങളിലും വെള്ളം കയറി. തെലങ്കാനയിൽ മാത്രം ഇതുവരെ 5000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായി എന്നാണ് സർക്കാർ കണക്ക്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉടൻ 1350 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു പ്രധാനമന്ത്രിക്ക് കത്തെഴുതി. ന്യൂനമർദ്ദം മുംബൈ – കൊങ്കൺ മേഖലയിൽ പ്രവേശിച്ചതോടെ മഹാരാഷ്ട്രയിലെ മുംബൈ പൂനെ, റായ്ഗഢ് മേഖലകളിൽ കനത്ത മഴ അനുഭവപ്പെട്ടു. മുംബൈ അടക്കമുള്ള നഗരങ്ങളിൽ വെള്ളംകയറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.