ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള ഐടി നിയമം ബാധകമല്ലെന്ന വാദവുമായി ഗൂഗിള്‍ ഡല്‍ഹി ഹൈക്കോടതിയില്‍

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള ഐടി നിയമം ബാധകമല്ലെന്ന വാദവുമായി  ഗൂഗിള്‍ ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായുള്ള പുതിയ ഐടി നിയമങ്ങള്‍ തങ്ങളുടെ സെര്‍ച്ച് എന്‍ജിന് ബാധകമല്ലെന്ന വാദവുമായി യുഎസ് ആസ്ഥാനമായ ഗൂഗിള്‍ എല്‍എല്‍സി ഡല്‍ഹി ഹൈക്കോടതിയില്‍. ഇന്റര്‍നെറ്റില്‍ നിന്ന് കുറ്റകരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ജഡ്ജിയുടെ ഉത്തരവിനെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചതായിരുന്നു കമ്പനി.

സ്ത്രീകളുടെ ചിത്രങ്ങള്‍ പോണോഗ്രാഫിക് വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്യപ്പെട്ട സംഭവത്തിലാണ് സിംഗിള്‍ ബെഞ്ച് ജഡ്ജ് ഉത്തരവിട്ടിരുന്നത്. ഇത്തരം ചിത്രങ്ങള്‍ വേള്‍ഡ് വൈഡ് വെബില്‍നിന്ന് പൂര്‍ണമായും നീക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. തെറ്റായ കക്ഷികള്‍ ഈ ചിത്രങ്ങള്‍ വീണ്ടും ഉപയോഗിക്കുകയും മറ്റ് സൈറ്റുകളിലേക്ക് റീഡയറക്ട് ചെയ്യുന്നതായും കോടതി നിരീക്ഷിച്ചിരുന്നു.

ഗൂഗിളിന്റെ ഹര്‍ജിക്ക് ജൂലൈ 25ന് മുന്‍പ് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം, ഡല്‍ഹി സര്‍ക്കാര്‍, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഫെയ്‌സ്ബുക്ക്, പോണോഗ്രാഫിക് സൈറ്റ്, പരാതി നല്‍കിയ യുവതി എന്നിവര്‍ക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.