കോവിഡ് മുക്ത ഗ്രാമത്തിന് 50 ലക്ഷം: മത്സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

കോവിഡ് മുക്ത ഗ്രാമത്തിന് 50 ലക്ഷം: മത്സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങള്‍ക്കായി മത്സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് മുക്ത ഗ്രാമങ്ങള്‍ക്ക് സമ്മാനം നല്‍കുന്നതാണ് പദ്ധതി. കോവിഡ് പടരാതിരിക്കാന്‍ ചില ഗ്രാമങ്ങള്‍ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 'മൈ വില്ലേജ് കൊറോണ ഫ്രീ' പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് കോവിഡ് മുക്തഗ്രാമ മത്സരം നടക്കുന്നതെന്ന് സംസ്ഥാന ഗ്രാമവികസന മന്ത്രി ഹസന്‍ മുഷ്റിഫ് പ്രസ്താവനയില്‍ പറഞ്ഞു. ഓരോ റവന്യൂ ഡിവിഷനിലും കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ക്ക് സമ്മാനം നല്‍കും. ഒന്നാം സമ്മാനം 50 ലക്ഷവും രണ്ടാം സമ്മാനം 25 ലക്ഷവും മൂന്നാം സമ്മാനം 15 ലക്ഷം രൂപയും ആയിരിക്കും.

സംസ്ഥാനത്തെ ആറ് റവന്യൂ ഡിവിഷനുകളിലായി മൊത്തം 18 സമ്മാനങ്ങളാണ് നല്‍കുക. ആകെ 5.4 കോടി രൂപയുടെ സമ്മാന തുക വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മത്സരത്തില്‍ വിജയിക്കുന്ന ഗ്രാമങ്ങള്‍ക്ക് പ്രോത്സാഹനമായി സമ്മാന തുകയ്ക്ക് തുല്യമായ അധിക തുകയും ലഭിക്കും. ഇത് ഗ്രാമങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.