യു.എ.ഇയില്‍ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ ഉച്ച വിശ്രമ സമയം പ്രഖ്യാപിച്ചു

യു.എ.ഇയില്‍ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ ഉച്ച വിശ്രമ സമയം പ്രഖ്യാപിച്ചു

ദുബായ്: യു.എ.ഇയില്‍ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തെ ഉച്ച വിശ്രമ സമയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ സമയം അനുവദിച്ചിട്ടുള്ളതെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

മധ്യാഹ്ന വിശ്രമ സമയത്ത് തുറസായ സ്ഥലങ്ങളില്‍ തൊഴിലാളികളെ ജോലി ചെയ്യിക്കാന്‍ പാടില്ല. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് വലിയ പിഴ ഈടാക്കും. ഓരോ തൊഴിലാളിക്കും 5,000 ദിർഹം വീതം എന്ന നിലയിലാണ് പിഴ ഈടാക്കുക. ഒന്നിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന സാഹചര്യത്തിൽ 50,000 ദിർഹം പിഴ ചുമത്തും. നിയമ ലംഘനത്തിന്‍റെ തീവ്രത അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക.

നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 80060 എന്ന ടോൾ ഫ്രീ നമ്പറിൽ മന്ത്രാലയത്തി​ൽ അറിയിക്കാനുളള സൗകര്യം പൊതുജനങ്ങൾക്ക് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.