തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എന്‍ജിനീയറിങ് പ്രവേശന രീതിയില്‍ മാറ്റം വരുത്താന്‍ സാധ്യത. സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നടത്തുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച് പ്രവേശനപരീക്ഷ കമ്മീഷണര്‍ ശുപാര്‍ശ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് പ്രവേശന പരീക്ഷ കമ്മീഷണറുടെ ശുപാര്‍ശ.
ജൂലൈ 24ന് സംസ്ഥാന എന്‍ജിനീയറിങ് പരീക്ഷ നടത്താനാണ് തീരുമാനം. എന്നാല്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മാര്‍ക്കും ഗ്രേഡും സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ തന്നെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പ്രയോജനം ചെയ്യുന്ന നിലയില്‍ സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന രീതിയില്‍ മാറ്റം വരുത്താനൊരുങ്ങുന്നത്.
സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താനാണ് പ്രവേശന പരീക്ഷ കമ്മീഷണര്‍ ശുപാര്‍ശ നല്‍കിയത്. ഇതിന് ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മാര്‍ക്ക് ഒഴിവാക്കാനും ശുപാര്‍ശയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.