പുതുതരംഗമായ ക്ലബ് ഹൗസ് : ഒരു അവലോകനം

പുതുതരംഗമായ ക്ലബ് ഹൗസ് : ഒരു അവലോകനം

അന്യം നിന്നുപോയ യാഹൂ ചാറ്റ് റൂമുകളുടെ പുതുതലമുറ എന്ന് വിശേഷിപ്പിക്കാവുന്ന ക്ലബ് ഹൗസ് , ചുരുങ്ങിയ  നാളുകൾക്കുള്ളിൽ തരംഗമായി മാറുന്നു. ഗൂഗിളിൽ ജോലി ചെയ്തിരുന്ന രോഹനും സോഷ്യൽമീഡിയ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പോളും ഒത്തുചേര്‍ന്നപ്പോൾ ക്ലബ്ഹൗസ് എന്ന കിടിലൻ ആശയം  പിറന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം തന്നെ ഈ ആപ്ലികേഷൻ  ഡൗൺലോഡ് ചെയ്തിരിക്കുന്നത്.

തികച്ചും ശബ്ദം കൊണ്ട് മാത്രം സംവാദിക്കുവാൻ സാധിക്കുന്ന ഒരു പ്ലാറ്റ് ഫോമാണിത്. ഇതിലെ അംഗങ്ങൾക്ക് പല തരത്തിലുള്ള സംവാദങ്ങളിൽ പങ്കെടുക്കുവാൻ  കഴിയും. അതുപോലെ തന്നെ അംഗങ്ങൾക്കും ഇത്തരത്തിൽ സംവാദങ്ങൾക്കായി റൂമുകളും ക്ലബ്ബുകളും സൃഷ്ടിക്കാവുന്നതാണ്.

ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താൽ ഉടൻ തന്നെ ഉപയോഗിക്കാൻ സാധിക്കില്ല. നമ്മുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഈ ആപ്ലികേഷൻ ഉപയോഗിക്കുന്ന സുഹൃത്ത് നമ്മളെ സ്വാഗതം ചെയ്താൽ മാത്രമേ ഇതിൽ അക്കൗണ്ട് ഉണ്ടാക്കുവാൻ സാധിക്കുകയുള്ളു . ഒരു വ്യക്തി എടുത്ത യൂസർ നെയിം മറ്റൊരാൾക്ക് ലഭിക്കുകയുമില്ല. അതുകൊണ്ടു തന്നെ യൂസർ നെയിം പുതിയതായിരിക്കണം. നിങ്ങളെ ആരാണ് ക്ലബ് ഹൗസിലേക്ക് സ്വാഗതം ചെയ്തത്, അയാളുടെ വിവരങ്ങൾ നിങ്ങളുടെ ക്ലബ് ഹൗസ് അക്കൗണ്ടിൽ കാണിക്കുന്നതായിരിക്കും.

സ്വകാര്യ സംഭാഷങ്ങൾ ഇതിൽ സാധിക്കില്ല, ഗ്രൂപ്പ് ചാറ്റ് മാത്രമാണ് അനുവദനീയം. റെക്കോർഡിങ് ചെയ്യാനുള്ള സംവിധാനം ആപ്ലിക്കേഷനിൽ ലഭ്യമല്ല,  എന്നിരുന്നാൽ തന്നെയും  സ്ക്രീൻ റെക്കോർഡിങ് വഴി സംവാദങ്ങൾ പുറം ലോകത്തേക്ക് എത്തിക്കാൻ  സാധിക്കും.

ചാറ്റ് റൂമുകളിലെ ചതിക്കുഴികൾ
മാന്യമായ സംവാദങ്ങളും , അറിവ് പകരുന്ന ചർച്ചകളും  ക്ലബ് ഹൗസിൽ ഉണ്ടെങ്കിലും ഇതിൽ ചില അപകടങ്ങളും ഒളിച്ചിരിപ്പുണ്ട് . സിംഗിൾ ആയി വരൂ കപ്പിളായി പോകൂ , പ്രൊപ്പോസ് ചെയ്യൂ , അപഥ സഞ്ചാര അനുഭവങ്ങൾ എന്നിങ്ങനെയുള്ള ചാറ്റ് റൂമുകളിൽ ആൺപെൺ വ്യത്യാസം ഇല്ലാതെ അംഗങ്ങളുടെ തള്ളിക്കയറ്റമാണ്. ഒരു പരിചയവും ഇല്ലാത്തവരുടെ മുന്നിൽ തങ്ങളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തുന്നത് തെല്ലൊരു വെപ്രാളത്തോടുകൂടെയാണ് മുതിർന്ന തലമുറ കാണുന്നത്. പ്രണയം നടിച്ചുള്ള ദുരുപയോഗങ്ങൾക്കും സാധ്യത ഏറെയാണ്. ഇത്തരം ചാറ്റ് റൂമുകൾ രാവിലെ മുതൽ രാത്രിവരെ തുടരുന്നുണ്ട്. പ്രൊഫൈലിൽ മറഞ്ഞിരിക്കുന്ന വ്യക്തികളുടെ സ്വരം മാത്രം കേട്ടിട്ട് മിനിറ്റുകളുടെ പരിചയം കൊണ്ട് ഇൻസ്റ്റാഗ്രാം , ഫേസ്ബുക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ വിവരങ്ങളും വ്യക്തിഗത വിവരങ്ങളും കൈമാറുമ്പോൾ നമ്മുടെ കുട്ടികൾ സ്വയം എരിതീയിൽ ചാടുകയാണോ എന്ന് ചിന്തിക്കുക.

ആശയ സംവാദത്തിനുള്ള മികച്ച വേദികളിലൊന്നായ ക്ലബ് ഹൗസ് ,മരണ സംസ്കാരം വളർത്താൻ ഇടയാകാതെയിരിക്കാൻ ചെറുപ്പക്കാർക്കിടയിൽ ബോധ വൽക്കരണം ഉണ്ടാകണം.നമ്മുടെ ചിത്രങ്ങളും ഫോൺ നമ്പറുകളും സ്വകാര്യ വിവരങ്ങളും തികച്ചും സ്വകാര്യമായി തന്നെ ഇരിക്കട്ടെ .
ഉത്തിഷ്ഠത ജാഗ്രത !


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.