'8900 കോടി നേരിട്ട് ജനങ്ങളിലേക്ക്': പ്രഖ്യാപനത്തില്‍ തിരുത്തുമായി ധനമന്ത്രി: കാപട്യമെന്ന് പ്രതിപക്ഷം

 '8900 കോടി നേരിട്ട് ജനങ്ങളിലേക്ക്': പ്രഖ്യാപനത്തില്‍ തിരുത്തുമായി ധനമന്ത്രി: കാപട്യമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉപജീവന മാര്‍ഗം പ്രതിസന്ധിയിലായിരിക്കുന്നവരുടെ കൈയിലേക്ക് നേരിട്ട് പണം എത്തിക്കുന്നതിവേണ്ടി പ്രഖ്യാപിച്ച തുക സംബന്ധിച്ച് തിരുത്തുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് നേരിട്ട് ജനങ്ങളിലെത്തിക്കും എന്നു പറഞ്ഞ 8900 കോടി രൂപയെ കുറിച്ച് ധനമന്ത്രി വ്യക്തത വരുത്തിയത്.

ഭക്ഷ്യക്കിറ്റിനാണ് 1740 കോടിയോളം രൂപ മാറ്റിവെച്ചിരിക്കുന്നത്. ഒരുമാസം നാനൂറ് കോടിയിലധികം രൂപ ഇതിനായി വേണ്ടി വരുന്നുണ്ട്. 1100 കോടി പെന്‍ഷനുകള്‍ ഇല്ലാത്ത ക്ഷേമപദ്ധതികളില്‍ അംഗമല്ലാത്തവര്‍ക്ക് വേണ്ടി നേരത്തേ പറഞ്ഞിരുന്നതാണ്. ഈ പണമാണ് അതില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

എന്നാല്‍ മന്ത്രിയുടെ തിരുത്തലിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ബജറ്റ് പ്രസംഗത്തില്‍ നിന്ന് ഭേദഗതി വരുത്തുന്ന പ്രസ്താവനയാണ് ധനമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഉപജീവനമാര്‍ഗം പ്രതിസന്ധിയിലായിരിക്കുന്നവരുടെ കൈയിലേക്ക് 8900 കോടി രൂപ നേരിട്ടെത്തിക്കും എന്ന് പ്രഖ്യാപിച്ചിട്ട് പത്രസമ്മേളനത്തില്‍ നിലവിലുളള പെന്‍ഷന്‍ കൊടുക്കും എന്ന് പറഞ്ഞാല്‍ അതിനെ കാപട്യം എന്നല്ലാതെ എന്തു പേരിട്ട് വിളിക്കുമെന്ന് സതീശന്‍ ചോദിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.