ദുബായ്: ദുബായ് ക്രീക്കില്‍ വെള്ളത്തില്‍ ഒഴുകി നടക്കുന്ന ഫ്ലോട്ടിങ് റസ്റ്ററന്റ് മുങ്ങി. റസ്റ്ററന്റിന്റെ ഉടമ സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ദുബായ് പോലീസും സിവില്‍ ഡിഫന്‍സും ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഹോട്ടല്‍ പൂർണമായും മുങ്ങാതെ ക്രെയിനും കയറും ഉപയോഗിച്ച് ഉയർത്തി. ദുബായ് പോലീസിലെ മുങ്ങല്‍ വിദഗ്ധർ കപ്പലിന്റെ ചുവട്ടിലേക്ക് നീങ്ങി റസ്റ്ററന്റ് സന്തുലിതമാണെന്ന് ഉറപ്പിച്ചു. സിവില്‍ ഡിഫന്‍സ് ടീം കപ്പലിലെ വെളളം ഒഴിവാക്കി ഭാരം കുറച്ചു. ഇതോടെയാണ് രക്ഷാപ്രവർത്തനം ചുരുങ്ങിയ സമയത്തനുളളില്‍ പൂർത്തിയാക്കാന്‍ സാധിച്ചതെന്ന് ലഫ്റ്റനന്റ് കേണൽ അൽ നഖ്ബി വിശദീകരിച്ചു. സംഭവത്തില്‍ ആർക്കും പരുക്കില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.