അക്കിത്തിന്റെ വേർപാട് തീരാ നഷ്ടം - പി.പി. മുകുന്ദൻ

അക്കിത്തിന്റെ വേർപാട് തീരാ നഷ്ടം - പി.പി. മുകുന്ദൻ

ഇതിഹാസ കവിയും ജ്ഞാനപീഠ കാരനുമായ മഹാകവി അക്കിത്തത്തിന്റെ വേർപാട് കേരളത്തിനു മാത്രമല്ല, ഭാരതത്തിനാകമാനം തീരാ നഷ്ടമാണെന്ന് പി.പി.മുകുന്ദൻ.

ധന്യമായ കാവ്യജീവിതത്തിനുടമയായ അദ്ദേഹം വെറുപ്പിന്റെ തത്വ ശാസ്ത്രത്തിനെതിരായ നിലപാടുകൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു. സംഘ പരിവാർ പ്രസ്ഥാനത്തിന്റെ ആത്മ ബന്ധു കൂടിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ആർ.എസ്.എസ്.ന്റെ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ പരംപൂജനീയ സർസംഘചാലകിനൊപ്പം ചടങ്ങിൽ അധ്യക്ഷനാവാൻ അദ്ദേഹത്തെ താൻ ക്ഷണിച്ചു. അന്ന് അദ്ദേഹം ചോദിച്ചത്, അകത്ത് വന്ന് സംഘത്തിന്റെ മേന്മകൾ പറയുന്നതിലും ഗുണകരം പുറത്തു നിന്നു പറയുന്നതല്ലേ എന്നായിരുന്നു. അത് ശരിയുമായിരുന്നു. അക്കാലത്ത് സംഘത്തെപ്പറ്റി സമൂഹത്തിലുള്ള തെറ്റിദ്ധാരണ മാറ്റുന്നതിന് അക്കിത്തത്തെ പോലെയുള്ള മഹാത്മാക്കളുടെ മാർഗനിർദ്ദേശങ്ങൾ വളരെ സഹായകമായിട്ടുണ്ടെന്നും മുകുന്ദൻ അനുസ്മരിച്ചു.

ജ്ഞാന പ്രഭ ചൊരിഞ്ഞു നിന്ന പ്രകാശഗോപുരം പെട്ടെന്ന് അണഞ്ഞ പ്രതീതിയാണ് അക്കിത്തത്തിന്റെ വേർപാട് സൃഷ്ടിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.